ഡാമിലെ വെള്ളത്തിന്റെ കുറവ് കൊണ്ട് ഭാവിയില്‍ ഉണ്ടെയെക്കാവുന്ന വൈദ്യുതി ക്ഷാമത്തിനു, വയലേലകള്‍ നികത്തി വെള്ളകീട്ടുകള്‍ നശിപ്പിച്ചു ദീര്‍ഘ ദര്‍ശികള്‍ കണ്ടെത്തിയ പരിഹാരാമാണ് ശുദ്ധ ജലമില്ലാത്ത്തത് കൊണ്ട് അടച്ചിടാന്‍ പോകുന്നത്

കായംകുളം താപനിലയം അടച്ചേക്കും
26 Feb 2013 12:00,
(26 Feb) ഹരിപ്പാട്: പ്രവര്‍ത്തനത്തിന് വേണ്ടുന്ന ശുദ്ധജലം കിട്ടാത്തതിനാല്‍ കായംകുളം താപനിലയം അനിശ്ചിതമായി അടച്ചിടേണ്ടിവരും. കൊടുംചൂടും പരീക്ഷാക്കാലവും മുന്നിലെത്തിയ സാഹചര്യത്തില്‍ വൈദ്യുതിപ്രതിസന്ധി അതിരൂക്ഷമാകാന്‍ ഇത് കാരണമാകും. കായംകുളം നിലയത്തിന്റെ ശേഷി 350 മെഗാവാട്ടാണ്. തിങ്കളാഴ്ച പകല്‍ 328 മെഗാവാട്ടാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. കേരളത്തില്‍ പകലത്തെ ശരാശരി ഉപഭോഗം 1300 മെഗാവാട്ടാണ്. ഇതിന്റെ നാലിലൊന്നും നിലവില്‍ കായംകുളത്തുനിന്നാണ് വാങ്ങുന്നത്. കായംകുളം നിലയം അടയ്ക്കുമ്ബോള്‍ പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകലത്തെ ലോഡ്‌ഷെഡ്ഡിങ് മൂന്ന് മണിക്കൂറാകും. വൈകിട്ട് ആറ് മുതല്‍ 10 വരെ സ്ഥിതി അതീവ ഗുരുതരമാകും. അച്ചന്‍കോവിലാറ്റില്‍നിന്നാണ് നിലയത്തിലേക്ക് ശുദ്ധജലം തിരിച്ചുവിടുന്നത്. ആറ്റില്‍ ഉപ്പുരസമായതിനാല്‍ 10 ദിവസമായി വെള്ളം എടുക്കുന്നില്ല. നിലയത്തിലെ 34 ഏക്കര്‍ വിസ്തൃതിയുള്ള സംഭരണിയില്‍ സൂക്ഷിക്കുന്ന വെള്ളമാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന്റെ 60 ശതമാനവും തീര്‍ന്നു. ആറ്റില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ബണ്ടിടാന്‍ എന്‍.ടി.പി.സി. ഇറിഗേഷന്‍ വകുപ്പിന്റെയും
